The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
ഒടുവിൽ അമ്പലത്തിൽ വെച്ച് കണ്ടു…. സ്വന്തം മകൾ മറ്റൊരുവന്റെ താലി ചരടിൽ നിൽക്കുന്നത്……….കണ്ടു നിൽക്കാൻ ആകാതെ……. ഇറങ്ങി ലക്ഷ്യം ഇല്ലാതെ സ്വന്തം വീട്ടിലേക്ക്……!കണ്ണ് അടച്ചു തുറന്നതും….. തന്റെ കഴുത്തിലേക്ക് വീണ താലിയിലേക്ക് അവൾ നോക്കി……അടങ്ങി നിന്ന് ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം…. കേട്ടോടി അവൻ പതിയെ പറഞ്ഞു….ഇനി രണ്ട് പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാല ഇട്ടോളൂ…..
കുട്ടി ഇതാ മാല ഇട്ടോളൂ തിരുമേനി പറഞ്ഞു….
വാങ്ങിക്കെടി മാല…..ഗായത്രി തിരുമേനി പറയുന്നത് പോലെ മാല ഇട്ട്…..തിരിച്ചു അവനും മാല ചാർത്തി…..പോക്കറ്റിൽ നിന്ന് അവൻ സിന്ദൂരം എടുത്തു…. സീമന്ത രേഖ ചുവപ്പിച്ചു……..രണ്ടും പേർക്കും പുതിയൊരു ജീവിതത്തിലേക്ക്…… എല്ലാവിധ മംഗളങ്ങളും നേരുന്നു…… തിരുമേനി അനുഗ്രഹിച്ചു….. ശ്രീകോവിൽ ഉള്ളിലേക്ക് പോയ്….വാ വിവാഹം രെജിസ്റ്റർ ചെയ്യാൻ ഉള്ള കാര്യം ങ്ങൾ ഒക്കെ നോക്കണം……..അമ്പലത്തിൽ… വലം ചുറ്റി എല്ലാം കഴിഞ്ഞു അവർ പുറത്തു ഇറങ്ങി……
വാ എന്തെകിലും കഴിക്കാം വല്ലാതെ വിശക്കുന്നുണ്ട്……ഗായത്രി മൗനം ആയിരുന്നു…… കണ്ണ് നീരില്ല… എതിർപ്പ് ഇല്ല…. അടിമേ പോലെ അവന്റെ കൂടെ നടന്നു……. അവൻ പറയുന്നത് ഒക്കെ ചെയ്തു…..ആഹാരം കഴിക്കുമ്പോഴും അത് തന്നെ ആയിരുന്നു..ഗായത്രി ടെ അവസ്ഥ…. ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുക ഒക്കെ ചെയ്യുന്നുണ്ട്…. പക്ഷേ വേറെ ചലനങ്ങൾ ഒന്നുമില്ല…..നിനക്ക് എന്റെ പേര് അറിയോ…. വെറുതെ അവളെ ഒന്ന് മിണ്ടിക്കാൻ വേണ്ടി നോക്കി……അതിന് മറുപടി ഇല്ല അവൾക്ക്….
Ok കേട്ടൊള്ളു ഒരു വട്ടം മാത്രമേ പറയു……
ശിവജിത്തു……നിന്റെ പേര് ഗായത്രി ന്ന് ആണ് അല്ലേ…. നീ ഇന്നലെ സംസാരിച്ച കൂട്ടത്തിൽ…. ഗായത്രി തൊട്ട് കളിക്കാൻ ആയോ ന്ന് പറയുന്നത് കേട്ട് അങ്ങനെ ആണ് നിന്റെ പേര് ഗായത്രി ആണ് എന്ന് മനസ്സിൽ ആക്കിയത്….”ഗായത്രി ശിവജിത്ത് “നല്ല പേര് അല്ലേ…..ഞാൻ ഇവിടെ കിടന്നു തൊണ്ട കീറിട്ടും നീ എന്താ ചത്ത കോഴി യെ പോലെ ഇരിക്കുന്നത്…. എന്തെകിലും മൊഴിയുന്നുണ്ടോ ആ തിരുവായിൽ നിന്ന്……വാ കഴിച്ചു കഴിച്ചു കഴിഞ്ഞെങ്കിൽ…..ശിവജിത്ത് അപ്പോഴേക്കും കൈ ഒക്കെ കഴുകി ബില്ല് പേ ചെയ്യാൻ… പോയ്…അവളും അവൻ ഒപ്പം നടന്നു…..തിരിച്ചു കാറിൽ ഇരുന്നിട്ടും അവൾ ഒന്നും മിണ്ടില്ല……ശിവജിത്ത് അവളെ ശ്രെധിച്ചു….. ദേഷ്യം നിയന്ത്രിക്കാൻ വയ്യാതെ കവിൾ നോക്കി ഒരെണ്ണം പൊട്ടിച്ചു…. അവൻ….
ഡീ….. നിന്നോട് അല്ലേ പറഞ്ഞെ… മിണ്ടാൻ….
ഞാൻ എന്താ മിണ്ടേണ്ടത്…… ഗായത്രി മരിച്ചു………. ഇപ്പോൾ ഇയാളുടെ മുന്നിൽ ഇരിക്കുന്നത് വെറും ശരീരം മാത്രം ആണ്…. ജീവനില്ലാത്ത ശരീരം….. തനിക്കും എന്ത് വേണേലും എന്റെ മേലെ തീർക്കാം… എതിർക്കില്ല….. താൻ പറയുന്നത് ഒക്കെ അടിമേ പോലെ അനുസരിക്കും……തന്റെ താലി വീഴുന്നതിന് മുന്നേ കുറച്ചു ജീവൻ ബാക്കി ഉണ്ടായിരുന്നു അതും താൻ എടുത്തു……ഗായത്രി…… മരിച്ചു…… ശിവജിത്ത് കൊന്നു ഈ ദിവസം ഞാൻ മറക്കില്ല…..
ഇപ്പോൾ ഈ നിമിഷം മുതൽ….തന്റെ അടിമ മാത്രം ആയിരിക്കും… ഞാൻ…..പിന്നേ നിന്റെ പോലുള്ള പെണ്ണുങ്ങൾ ടെ അഭിനയo ഞാൻ കുറെ കണ്ടതാ മോളെ…. നിന്റെ ഡയലോഗ് ഒന്നും കേട്ടാൽ എനിക്ക് ഒരു ചുക്കും ഇല്ല…. നീ പറഞ്ഞല്ലോ…. എനിക്ക് നീ അടിമ ആണ് എന്ന്… ഒക്കെ അങ്ങനെ എങ്കിൽ അങ്ങനെ…….അവൻ….. വണ്ടി എടുത്തു……ഗായത്രി…… മുന്നോട്ട് തന്നെ നോക്കി ഇരുന്നു….. ഇനി മുന്നോട്ടുള്ള ജീവിതത്തെ…. കുറിച്ച്…. ഭയമോ പേടിയോ തോന്നില്ല അവൾക്ക്….അവിടം മുതൽ നീണ്ട യാത്ര ആയിരുന്നു……. മണിക്കൂറുകൾ…… വിശപ്പോ ദാഹമോ തോന്നുമ്പോൾ ഇടക്ക് വണ്ടി നിർത്തും…. അടിമേ പോലെ അവളും അവന്റെ കൂടെ ചലിക്കും……നേരം ഇരുട്ടി തുടങ്ങി…….വണ്ടി ചെന്നു അവസാനിച്ചത് വലിയ….. ഒരു ബംഗ്ലാവ് പോലത്തെ വീട്ടിൽ ആയിരുന്നു…….
…..തുടരും………..
ബാക്കി നാളെ ..