17/04/2026

ദാവണി പെണ്ണ് : ഭാഗം 52

രചന : ലീന ഷിജു

മോളെ ഗായത്രി…!രാമേട്ടാ… എന്റെ ഗായത്രി.. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല…രാമേട്ടാ ഒന്നു വേഗം കുറച്ചു വെള്ളം ഇങ് എടുത്തേ…മോളെ ഗായത്രി കണ്ണ് തുറക്ക്…വാടിയ ചേമ്പിൻതണ്ട് പോലെ അവൾ ശിവയുടെ മടിയിൽ കിടന്നു…വെള്ളം തളിച്ചിട്ട് ഒന്നും എഴുന്നേൽക്കാഞ്ഞതിൽ ശിവക്ക് പേടി ആയി….എത്ര യും പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം…രാമേട്ടാ…അപ്പോഴേക്കും രെമ്യ വിഷ്ണു എത്തി…അയ്യോ ഗായത്രി ക്ക് എന്താ പറ്റിയത് വിഷ്ണു വെപ്രാളത്തോടെ… ഗായത്രി കുലുക്കി വിളിച്ചു…

ഗായത്രി ഒന്നു വീണു… വെള്ളം തളിച്ചിട്ട് ഒന്നും എഴുന്നേൽക്കുന്നില്ല.എനിക്കു പേടി ആകുന്നു വിഷ്ണു….ശിവ വേഗം പോയി കാർ എടുക്ക്…വിഷ്ണു വെപ്രാളത്തോടെ പറഞ്ഞു…ആ ഹ് ശിവ കാർ എടുക്കാൻ ആയി ഓടി…രെമ്യ നീ എന്ത് നോക്കി നിൽക്കുവാ.. അവൾക്കുള്ള ഡ്രെസ്സ് മറ്റു സാധനങ്ങൾ പോയി എടുത്തു കൊണ്ട് വാ…
എത്ര യും പെട്ടെന്ന് പോകാം…വിശക്കുന്നു വല്ലതും കഴിച്ചിട്ട് പോകാം.. അമ്പലത്തിൽ പോയപ്പോൾ ഒന്നും കഴിക്കാതെ അല്ലെ പോയത്..ഡീ….വിഷ്ണു ന്റെ ദേഷ്യം തിൽ ഉള്ള നോട്ടത്തിൽ.. രെമ്യ പതറി.ഞാൻ വേഗം കൊണ്ട് വരാം… രാമേട്ടാ വാ ഒന്നു ഹെല്പ് ചെയ്യോ…

ഗായത്രി എടുക്കാൻ ആയി സഹായിച്ചു….വിഷ്ണു അവളെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു…സ്വന്തം പെങ്ങളുടെ കരുതൽ കണ്ടു രാമേട്ടൻ അത്ഭുതം ആയിരുന്നു.അറിയില്ല ല്ലോ ആ കരുതൽ ഒരു വേറൊരു അർത്ഥം ഉണ്ട് എന്ന്…?ബാക്ക് ഡോർ തുറന്നു.. ഗായത്രി എടുത്തു വെയ്ക്കാൻ ശിവേ ചെയ്യാൻ സമ്മതിക്കാതെ വിഷ്ണു തന്നെ എല്ലാം ചെയ്തു..വിഷ്ണു കാർ ഓടിക്ക് ഞാൻ നോക്കാം ഗായത്രി..വേണ്ട ശിവ ഞാൻ അവളെ നോക്കാം നീ ഡ്രൈവ് ചെയ്യ്.ശിവ ക്ക് ദേഷ്യം വന്നു എങ്കിലും വിഷ്ണു ന്റെ പെരുമാറ്റം പെങ്ങളെ സ്നേഹം ആണ് എന്ന് കരുതി ഒന്നും മിണ്ടാൻ പോയില്ല.സാധനങ്ങൾ എല്ലാം എടുത്തു വെച്ച്.. ബാക്കിൽ ഇരിക്കാതെ.. രെമ്യ ശിവയുടെ കൂടെ ഫ്രണ്ടിൽ കയറി…ഉള്ളിൽ ഉള്ള നീരസം ടെൻഷൻ വെപ്രാളം കൊണ്ട് ശിവ വേഗത്തിൽ വണ്ടി ഓടിച്ചു എന്റെ പെണ്ണിന് ഒന്നും പറ്റല്ലേ ഈശ്വര അവൻ ഈശ്വരനോട്‌ പ്രാർത്ഥിച്ചു…

രാമേട്ടൻ പുറകിൽ ഇരിക്കുന്നതിൽ വിഷ്ണു വിനു ദേഷ്യം വന്നു..ഇയാൾക്ക് വീട്ടിൽ ഇരുന്നാൽ പോരെ 🧐എന്തിനാണ് ഞങ്ങളുടെ കൂടെ…ശിവ മോനെ ഹോസ്പിറ്റലിൽ വിളിച്ചു പറ അത് ഒക്കെ ചെയ്തു രാമേട്ടാ…തന്റെ പെണ്ണ് വിഷ്ണു ന്റെ നെഞ്ചിൽ ചേർന്നു ഇരിക്കുന്നു. അത് കണ്ടതും ശിവ കുറച്ചു കൂടെ സ്പീഡിൽ വണ്ടി ഓടിച്ചു…
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വിഷ്ണു ഏട്ടാ കണ്ട്രോൾ. ഗായത്രി കൂടുതൽ കെയർ ചെയ്താൽ അത് ശിവേട്ടൻ സംശയം ആകും..
എന്തിനാ വണ്ടിയിൽ ഇരുന്നു കരയുന്നത് കണ്ടു 🧐.
അവൾക്ക് എന്തെകിലും പറ്റിയാൽ എനിക്കു ആരാ രെമ്യ.വാ ഇവിടെ വന്നു ഇരിക്കു.Icu ന്റെ മുന്നിൽ ശിവവെപ്രാളത്തോടെഅങ്ങോട്ടും ഇങ്ങോട്ടും നടന്നു..മോനെ ഇവിടെ വന്നു ഇരിക്കു. മോൾക്ക് ഒന്നും പറ്റില്ല..അവൾക്ക് ഒന്നും പറ്റില്ല ശിവ.. നീ..പേടിക്കാതെ എന്റെ പെങ്ങൾ നിന്നെ അങ്ങനെ ഇട്ടിട്ട് പോകുമോ…? വിഷ്ണു ശിവേ സമാധാനിപ്പിച്ചു…

Icu തുറന്നതും…സിസ്റ്റർ ഗായത്രി….
പേടിക്കേണ്ട ഒന്നും പറ്റില്ല. ബിപി കൂടി ബോധം പോയത.ഡെലിവറി ഉടനെ ഉണ്ടാകും…..ഇതാ ഗായത്രി.. യുടെ സ്വർണ്ണവും മറ്റും…ശിവയ്ക്ക് കുറച്ചു സമാധാനം ആയി…എങ്കിലും അവൻ ടെൻഷനോടെ icu ന്റെ മുന്നിൽ അങ്ങനെ നിന്നു

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഗായത്രി യുടെ ആരാ ഉള്ളത്….ഗായത്രി പ്രസവിച്ചു മോൻ ആണ്…കുഞ്ഞിനെ ശിവ കൈകളിലേക്കു വാങ്ങി….ഭർത്താവിൽ നിന്ന് അച്ഛൻ ആയിരിക്കുന്നു ശിവ സന്തോഷം കൊണ്ട്.. മതി മറന്നു…ഗായത്രി….കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും അപ്പോൾ കാണാം…ശിവ സമാധാനത്തോടെ തന്റെ മകനെ നോക്കി.രാമേട്ടാ നോക്ക് എന്റെ മോൻ…ഇതിന് ആയിരുന്നില്ലേ ഞാൻ വർഷങ്ങളോളം കാത്തിരുന്നത് ഈ ഒരു നിമിഷത്തിന്..ഞാനും ഗായത്രി യും ഞങ്ങളുടെ മോനും ഞങ്ങളുടെ ലോകം ❤️

വിഷ്ണു, രെമ്യ മാറി മാറി കുഞ്ഞിനെ എടുത്തു…
മതി അധികം സമയം ഇങ്ങനെ കയ്യിൽ വെയ്ക്കാൻ പറ്റില്ല… സിസ്റ്റർ പറഞ്ഞതും ശിവ അവരുടെ കയ്യിലേക്ക് കൊടുത്തു…നീ ഒന്നു വന്നേ രെമ്യ……ശിവട്ട ഞാൻ ഇപ്പോൾ വരാം… കുടിക്കാൻ എന്തെങ്കിലും വാങ്ങണോ…എനിക്കു ഒന്നും വേണ്ട….മോനെ ഞാൻ എന്നാ വീട്ടിൽ പോയി ഫുഡ് എന്തെങ്കിലും.. വെച്ച് കൊണ്ട് വരാം….ശരി രാമേട്ടാ…ആ വരുമ്പോൾ കുറച്ചു ലഡ്ഡു വാങ്ങി വാ…..

ഉം…രെമ്യ…. ഗായത്രി.. യെ.. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും… ഈ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നത് എന്റെ കൂടെ ബാംഗ്ലൂർ ലേക്ക് ആയിരിക്കും…അപ്പോൾ കുഞ്ഞു…അത് നീ നോക്കണം…ആദ്യം കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും പിന്നെ പതിയെ മാറി കൊള്ളും. കുറച്ചു കഴിഞ്ഞു ഗായത്രി യെ റൂമിലേക്ക് മാറ്റും. അപ്പോൾ അവൾക്ക് എന്തായാലും.. ബോധം കുറവ് ആയിരിക്കും..
ശിവയുടെ ഡ്രെസ്സിൽ ഞാൻ അവളുടെ അടുത്തേക്ക് പോകും…നീ അതിന് ഇടക്ക് ശിവേ കുറച്ചു സമയം മാറ്റണം അതാണ് നിന്റെ ജോലി…പാതി ബോധത്തിൽ അവൾക്ക് തിരിച്ചു അറിയാൻ പറ്റില്ല….എന്നെ…ശിവ ano വിഷ്ണു ആണോ എന്നുള്ളത്…നടക്കുമോ ഈ പ്ലാൻ…ഞാൻ നടത്തിയിരിക്കും നീ നോക്കിക്കോ.

…… തുടരും…..