18/04/2026

ദാവണി പെണ്ണ് : ഭാഗം 50

രചന : ലീന ഷിജു

ഗായത്രി യെ ശിവയും പിരിക്കാൻ ആയി… അവരുടെ നിഴലായി വിഷ്ണു രെമ്യ ഉണ്ടെന്ന് രണ്ട് പേരും അറിയുന്നില്ല….മറ്റുള്ളവരെ കാണിക്കാൻ വിഷ്ണു രെമ്യ തൊട്ടും തലോടിയും സ്നേഹിച്ചു കൊണ്ടെ ഇരുന്നു…..ഇവരുടെ സ്നേഹം മറ്റുള്ളവർക്ക്… അരോചകം ആയി തോന്നി തുടങ്ങി…പരിസരo മറന്നു തന്നെ… രണ്ട് പേരും പരസ്പരം ചുംബിച്ചുo സ്നേഹിച്ചുo…തുടർന്ന്….

ഗായത്രി ഒരിക്കൽ ശിവയോട് ചോദിച്ചു എത്ര യും പെട്ടന്ന് അവരുടെ വിവാഹം നടത്താം ശിവേട്ട.. പരിസരം മറന്നു ആണ് രണ്ട് പേരുടെ സ്നേഹം…
നമ്മുടെ കുഞ്ഞിനെ കാണാതെ അവർ വിവാഹo കഴിക്കില്ല ന്ന് അല്ലേ പറയുന്നത്…നമ്മൾ എന്താ ചെയ്യുക…രണ്ട് പേരെയും രണ്ട് സ്ഥലത് ആക്കാൻ ഇപ്പോൾ ഈ സമയത്ത് പറ്റില്ല….നിന്നെ നോക്കാൻ ഇപ്പോൾ രെമ്യ അല്ലേ ഉള്ളത്…ഓരോ ദിനം വും പോകുമ്പോൾ… ഗായത്രി..ക്ക് ബുദ്ധിമുട്ട് കൾ കൂടി വന്നു….

സ്റ്റെപ് കയറാൻ ഉള്ള ബുദ്ധിമുട്ട് കാരണം ഗായത്രി യെ താഴെ ഉള്ള റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു… രെമ്യ യുടെ നിർബന്ധം ആയിരുന്നു.. ശിവക്ക് അതും ശരിയാണ് എന്ന് തോന്നി…..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്താണ് ഒരു വിഷമം…Mr വിഷ്ണു…..മാമി മാമൻ വരുന്നുണ്ട്….. ഇവിടെ നിൽക്കാൻ ഇനി ഗായത്രി യുടെ പ്രെസവം വരെ കാണും…ആര് ഗായത്രി യുടെ അച്ഛനും ആ രണ്ടാനമ്മ അല്ലേ…
ഉം അതെ….പ്ലാൻ ഒക്കെ ഫ്ലോപ്പ് ആകുമോ…?
അവരെ വരാതിരിക്കാൻ ഉള്ള വഴി എനിക്ക് അറിയാം… ഒരു ഫോൺ കാൾ മതി….മാമൻ ചെറിയൊരു ആക്‌സിഡന്റ്… അത് മതി കിടപ്പിൽ ആക്കാൻ….നീ ഒരു അപാര സൈക്കോ ആണ് മോനെ.. നിന്നെ സമ്മതിച്ചു…

നീ എന്ത ചിന്തിക്കുന്നേ രെമ്യ…ഒന്നുല്ലേ…രാമേട്ടൻ വരുന്നു….വിഷ്ണു ഒരു ഉമ്മ താ വേഗം….
കേൾക്കേണ്ട താമസം വിഷ്ണു… അവളുടെ… ചുണ്ട്…കടിച്ചു….എടുത്തു….ഈ പിള്ളേർ… രാമേട്ടൻ അവരെ അറപ്പ് ഓടെ നോക്കി… കടന്ന് പോയി….എങ്ങനെ ഉണ്ട് ഇപ്പോൾ….നിങ്ങളോട് എന്റെ കവിൾ ഉമ്മ വെയ്ക്കാൻ ആണ് പറഞ്ഞത്…. നോക്കി ക്കെ കടിച്ചു… എടുത്തു… നല്ല വേദന…..എന്റെ ചുണ്ട് പൊട്ടി….കിട്ടുന്ന അവസരങ്ങൾ നഷ്ടപെടുത്തി കളയാൻ വിഷ്ണു സമ്മതിക്കില്ല മോളെ…

ഗായത്രി ഇപ്പോൾ 7 മാസം ആണ് രണ്ട് മാസം കൂടി ഉള്ളു ഇനി നമ്മുടെമുന്നിൽ…അതിന്… ആ എന്റെ ചുണ്ട്…നന്നായിട്ട് വേദനിക്കുന്നു ഇപ്പോൾ….ഇതു ഒക്കെ അഭിനയത്തിൽ ഉള്ളത് ആണ്… ഈ കുഞ്ഞു കുഞ്ഞു വേദനകൾ.. ഇടക്കിടെ എന്റെ കൂടെ ഉള്ള.. നിമിഷങ്ങൾ ഇല്ലാതെ നീ എങ്ങനെ ശിവേ സ്വന്തം ആക്കും. അപ്പോൾ ഇതു ഒക്കെ സഹിക്കണം…മോളെ രെമ്യ നിനക് ശിവയോട് ഉള്ള സ്നേഹം ഞാൻ മുതൽ എടുക്കും…കണ്ടോ ഈ വിഷ്ണു വിന്റെ സ്വഭാവം….കല്യാണം കഴിഞ്ഞു വിഷ്ണു ഏട്ടന്റെ സുഹൃത്തുക്കളെ പിന്നെ ഈ വഴി കണ്ടില്ല ല്ലോ….

വിരുന്നു വിളിച്ചിട്ടു പോലും വന്നില്ല ശിവട്ടൻ വരാത്തതിൽ… പിണക്കം ഉണ്ട്… കഴിഞ്ഞ ദിവസം പറഞ്ഞതെ ഉള്ളു അക്കാര്യo….എത്ര മാസം ആയി… അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇടക്ക് ഫോൺ വിളി മാത്രം…ചതിച്ചു എന്നെ അവൻ മാർ… പിടിച്ചോളാം ഞാൻ പിന്നെ…എന്ത് ചതിച്ചു…അത് നീ എന്തിനാ അറിയുന്നേ..രെമ്യ സംശയത്തോടെ നോക്കി….നന്ദിഇല്ലാത്ത കൂട്ടങ്ങൾ….വിളിച്ചിട്ടു ഫോൺ പോലും എടുക്കുന്നില്ല….നീ ഗായത്രി നോക്കിക്കോ… ഞാൻ ഒന്നു. ഓഫീസിൽ പോകട്ടെ… ശിവ രാവിലെ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു… പോയി

എന്നോട് ഉച്ചക്ക് ചെല്ലാൻ പറഞ്ഞു…ഫുഡ് എടുത്തു വെച്ചേക്ക് ഞാൻ ഇപ്പോൾ ഒരുങ്ങി വരാം…ബാംഗ്ലൂർ ലേയ്ക്ക് ഒരു ജോലി നോക്കുന്നുണ്ട്… ഞാനും ഗായത്രി ഇനി അവിടെ ആയിരിക്കും..പ്രെസവം കഴിഞ്ഞു. ഒരു ഫ്ലാറ്റ് ഒക്കെ നേരത്തെ നോക്കി വെച്ചേക്കാം…വിഷ്ണു പോയതും അവനെ നോക്കി നിന്നു…വിഷ്ണു ഗായത്രി പോയാൽ…ഞാനും ശിവേട്ടൻ പിന്നെ കുഞ്ഞും ഞങ്ങൾ ടെ സ്വർഗ്ഗം ആയിരിക്കും ഇവിടെ.ഓർത്തപ്പോൾ തന്നെ…സന്തോഷം കൊണ്ട് അവൾ തുള്ളിചാടി…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രെമ്യ ചേച്ചി… കാൽ വല്ലാത്ത വേദന… കൂടുതൽ നേരം.. കാൽ താഴെ വെയ്ക്കാൻ പറ്റില്ല…നീ കിടക്കു ഞാൻ തൈലം ഇട്ട് തടവി തരാം…ഗായത്രി നിന്റെ ഈ നീളം മുടി കുറച്ചു മുറിച്ചു കള.പ്രെസവം കഴിഞ്ഞു പിന്നെ വളർത്താം…..മുടി മുറിക്കാനോ. ശിവേട്ടൻ എന്നെ കൊല്ലും..ഒരുപാട് ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് അല്ലേ….രെമ്യ അസൂയ യോടെ വീണ്ടും പറഞ്ഞു….എനിക്ക് മുടി മുറിക്കാൻ താല്പര്യം ഇല്ല ചേച്ചി… പെൺകുട്ടികൾ സൗന്ദര്യം മുടി ആണ് എന്നാ അച്ഛൻ എപ്പോഴും പറയുന്നത്….എന്റെ അമ്മക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു ചേച്ചി.അമ്മയുടെ സൗന്ദര്യം ആണ് എനിക്കു കിട്ടിയത്…

അച്ഛന്റെ അമ്മേടെ കല്യാണഫോട്ടോ ഇപ്പോഴും അച്ഛൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… ഇടക്ക് കാണിച്ചു പറയും..നിന്റെ അമ്മേ പോലെ ആണ് നീ… എന്ന്…ആ എന്നിൽ മുടി ഒക്കെ മുറിച്ചു മാറ്റo വരുത്തിയാൽ അച്ഛൻ അല്ലേ ചേച്ചി വേദനിക്കുന്നെ….അത് കൊണ്ട്… ഞാൻ ഒരു മാറ്റവും ഞാൻ കൊണ്ട് വരില്ല പഴയ ഗായത്രി പോലെ….രെമ്യ അവളുടെ തോളിലേക്ക് ചാഞ്ഞു…മോളെ..സോറി….ചേച്ചി…അറിയാതെപോട്ടേചേച്ചി…കരയണ്ട…ഇതിന് കരയണ്ട കാര്യം ഇല്ല. എന്റെ ബുദ്ധിമുട്ട് കണ്ടു അല്ലേ ചേച്ചി പറഞ്ഞെ…നിന്റെ ഈ സൗന്ദര്യത്തെ ആണ് ഗായത്രി ഞാൻ വെറുക്കുന്നത് കൂടുതലും.വെറുതെആണോ ശിവ നിന്റെ മുന്നിൽ വീണത്…

തുടരും…… ❤️