അതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ പിന്നെ

ഒരു ഇന്റർനാഷണൽ ഫേസ്ബുക്ക് പ്രണയം

ഞാൻ അവൾക്ക് നമ്പർ അപ്പോൾ തന്നെ അയച്ചുകൊടുത്തു.

അതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ഒരു ആണാണെന്ന് പറയുന്നതിൽ അർത്ഥമില്ലാതാകില്ലേ?

അൽപ്പസമയത്തിനകം തന്നെ കോൾ വന്നു

എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുകയായിരുന്നു.

അപ്പുറത്തുനിന്ന് മധുരമായ ശബ്ദത്തിൽ ഹലോ എന്നു പറഞ്ഞു.

ഞാനും തിരിച്ച് ഹലോ പറഞ്ഞു.

എന്റെ പേര് എടുത്ത് ഞാൻ അല്ലേ എന്ന് ചോദിച്ചു.

ഞാനാണെന്ന് ഉറപ്പായപ്പോൾ അവൾ പറഞ്ഞു തുടങ്ങി,

“താൻ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഞാൻ ചുമ്മാ ഇങ്ങനെ കവിതയുമെഴുതി സുഖമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ?”

“ഞാൻ എന്തു ചെയ്തു എന്നാണ്? നിങ്ങൾക്ക് ഒരുപാട് ആരാധകർ ഉണ്ട്, അവരുടെയൊക്കെ നീണ്ട കമന്റുകളും കവിതകളും മറുകവിതകളും ഒക്കെ ഞാൻ കണ്ടു.

പക്ഷേ അവരോടൊന്നും ഇല്ലാത്ത പോലെ എന്തിനാണ് എന്നോട് ദേഷ്യപ്പെടുന്നത്?

ഈ ജീവിതത്തിൽ ഒന്നുകൊണ്ടും തന്റെ ഏഴയലത്ത് വരാൻ എനിക്ക് കഴിയില്ല.

അതിപ്പോ എഴുത്തായാലും സൗന്ദര്യമായാലും സാമ്പത്തികമായാലും എന്തിന് രാജ്യമായാൽ പോലും അടുത്തല്ല.

ഇപ്പോൾ എന്നോട് കാണിക്കുന്ന ഈ അടുപ്പത്തിന് പോലും ഞാൻ അർഹനല്ല.”

“അതിനു താൻ ഇതിനുമുമ്പ് എന്നെ കണ്ടിട്ടുണ്ടോ?”

“കാണാതെ തന്നെ എനിക്ക് ഊഹിക്കാം.

“താൻ എന്റെ കവിതകൾക്ക് എഴുതുന്ന റിപ്ലൈകൾ ഞാൻ വായിക്കാറുണ്ട്.

മറ്റുള്ളവർ എത്രയൊക്കെ നീട്ടി എഴുതിയാലും തന്റെ കമന്റ് ശരിക്കും ഹൃദയത്തിൽ കൊള്ളുന്നതാണ്.

ഞാൻ ഒളിപ്പിച്ചു വെച്ച അർത്ഥങ്ങൾ മുഴുവൻ വ്യക്തമാക്കുന്ന കമന്റുകൾ,

അതും മറ്റാർക്കും കഴിയാത്ത കഴിവോടെ ലക്ഷ്യത്തിൽ കൊള്ളുന്നവ.

അതുകൊണ്ടുതന്നെയാണ് ഞാൻ ദേഷ്യപ്പെട്ടത്.

ഞാൻ എത്ര കഷ്ടപ്പെട്ട് എഴുതി ഒളിപ്പിച്ചിട്ടും അതിലെ അന്തരാർത്ഥം നിമിഷങ്ങൾ കൊണ്ട് താൻ തോണ്ടിയെടുക്കുന്നു.

ഞാനും ശ്രമിച്ചു, ഒരുപാട് അകലാൻ.

പക്ഷേ താൻ അവസാന യാത്രയൊക്കെ പറഞ്ഞപ്പോൾ എന്തോ അറിയാതെ ഞാനും…”

“നിങ്ങൾ എന്റെ ഫോട്ടോ കണ്ടിട്ട് തന്നെയാണോ ഇത് സംസാരിക്കുന്നത്?”

അതിന് മറുപടിയായി അപ്പുറത്തുനിന്നും ചിരി.
പണ്ട് ഞാൻ എഴുതിയ കഥയിലെ യക്ഷിയെ ഓർമ്മ വന്നു.

“നാളെ വിളിക്കാം”

എന്നു പറഞ്ഞ് അവൾ ഫോൺ വെച്ചപ്പോൾ,
ഞാനും അൽപനേരം കിളിപോയി ഇരുന്നു.

നേരെ ഓടിപ്പോയി ആദ്യം അവളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു,

എന്നിട്ട് പേര് വയ്ക്കാതെ,കാലങ്ങളായി ഞാനും കാത്തിരുന്ന ആ കർമ്മം ചെയ്തു.

റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിൾ എന്നത് മാറ്റി.

സമയവ്യത്യാസം ആയതിനാൽ ഒരുപാട് നേരം വൈകി ഇരിക്കേണ്ടി വന്നു, ഉറങ്ങാതെ. അവൾ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വരുമ്പോൾ ഇവിടെ പുലർച്ചെ 12:30 ആണ്. അപ്പോൾ തുടങ്ങിയാൽ പിന്നെ വിളിയും ഫേസ്ബുക്കിലുമൊക്കെയായി കിടന്ന് വിലസി നടന്നു.

വീട്ടിൽ എല്ലാവരെയും പരിചയപ്പെടുത്തി.
അങ്ങനെ ബന്ധം മുന്നോട്ട് പോയി, പക്ഷേ ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞില്ല.

പറയാതെ തന്നെ അറിയാം എങ്കിലും അറിയാത്ത ഭാവമായിരുന്നു ഞങ്ങൾ രണ്ടിനും. അങ്ങനെ ഒരുപാട് അവളെപ്പറ്റി അറിഞ്ഞു, അവൾ എന്നെപ്പറ്റിയും.

കാലം കഴിഞ്ഞപ്പോൾ സാധാരണ ഒരു നിർധന കുടുംബത്തിലെ പോലെ, പ്രവാസത്തിന് ആത്മാഹുതി ചെയ്യേണ്ടി വന്നു.

അവളുടെ വീട്ടിലും വിവാഹത്തിന് നിർബന്ധം.

കാര്യങ്ങൾ കൈവിട്ടു പോയി തുടങ്ങി,

എല്ലാം വളരെ പെട്ടെന്നാണ് ഉണ്ടായത്.

പ്രവാസം എന്നെ അവളിൽ നിന്നും അകറ്റി,

12 മണിക്കൂർ ജോലിയും ഇടുങ്ങിയ മുറിയിലെ താമസവും, അതൊരു തടവറ തന്നെ.

ഇതിനിടയിൽ അവൾ അവളുടെ ഭാഗത്തുനിന്ന് എന്നെ സ്വന്തമാക്കാൻ ശ്രമങ്ങൾ തുടങ്ങി,

വീട്ടുകാരുമായി ഒരുപാട് വഴക്കുകൂടി.

ഇതുവരെ തല്ലാത്ത അച്ഛനും അമ്മയും അവളെ ത ല്ലി.

അത് പറഞ്ഞ് കരയുമ്പോൾ,

ശപിക്കപ്പെട്ട എന്നെ സ്നേഹിക്കാൻ നിന്നതിന്റെ പേരിൽ അല്ലേ ,അതുകൊണ്ട് എന്നെ മറക്കണം, വീട്ടുകാർ പറയുന്നത് കേൾക്കണം എന്ന് ഞാനും പറഞ്ഞു.

“ദേ തേക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാനും ചാവും, നിന്നെയും കൊല്ലും.”

അവളെ ഒരിക്കലും തേക്കില്ലെന്നും അവളുടെ വിവാഹം കഴിയാത്ത പക്ഷം ഞാൻ മറ്റൊരു വിവാഹത്തിനോ ഒരു റിലേഷൻഷിപ്പിനോ പോലും നിൽക്കില്ല എന്ന് സത്യം ചെയ്തു കൊടുക്കേണ്ടി വന്നു അവൾ കരച്ചിൽ നിർത്താൻ…

കരഞ്ഞു കഴിഞ്ഞു അവൾ ചോദിച്ചു,

“അഥവാ ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?” എന്ന്.

ഉത്തരമില്ലാതെ ഇരുന്ന എന്നെ സമാധാനിപ്പിക്കാൻ എന്നോണം അവൾ പറഞ്ഞു,

“കെട്ടണം, പിന്നെ ഉണ്ടാകുന്ന കുട്ടി പെണ്ണാണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ, എന്റെ പേര് തന്നെ…”

“നീ ഒന്ന് നിർത്തുന്നുണ്ടോ?

നീ അല്ലാതെ ആരെയും വേണ്ട.

നീ പോയാൽ വേറെ ഒരെണ്ണത്തിനെ ഞാൻ കെട്ടുമെന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ?”

അവളുടെ കരച്ചിൽ പിന്നെയും എനിക്ക് കേൾക്കാമായിരുന്നു.

“എങ്കിൽ എനിക്ക് വേണ്ടി നീ കാത്തിരിക്കുമോ, നാളെ എന്നെപ്പറ്റി ഒരു വിവരവും ഇല്ലാതെയായാൽ?”

“നിനക്ക് എന്നോട് മിണ്ടാതെ ഒരു ദിവസം എങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നോ, ഈ രണ്ട് കൊല്ലം? ആ നീ എന്നെ എങ്ങനെ പിരിയാനാണ്?”

“പിരിയും, നിന്നെ സ്വന്തമാക്കാൻ ഞാൻ ഏത് അറ്റം വരെ വേണമെങ്കിലും പോകും.”

ഇതും പറഞ്ഞ് അവൾ ഫോൺ വെച്ചു.

പിന്നെ ഞാനുമായി ഒരു കോൺടാക്ടും ഇല്ലായിരുന്നു,

എല്ലാ അക്കൗണ്ടുകളും നിർജീവം,

ഫോൺ ആണെങ്കിൽ ഔട്ട് ഓഫ് സർവീസ്.

അവൾ എന്നോടുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു പോയി ഒരു അവസാന വാക്ക് പോലും പറയാതെ.

ഓരോ ദിവസവും ഓരോ വർഷം പോലെ.

ഞാൻ അവളുടെ നിർജീവമായ എല്ലാ അക്കൗണ്ടിലേക്കും എന്റെ ജീവിതത്തിലെ ഓരോ ദിവസവും എഴുതി ഇട്ടു ഞാൻ എഴുതുന്ന കവിതകളും കഥയും എഴുതി വിട്ടു,

ഇനി ആരെങ്കിലും ഒക്കെ അത് തുറന്ന് വായിക്കുമോ എന്ന് പോലും ഉറപ്പില്ലാതെ.

ഇതേ സമയം നാട്ടിലെ കാര്യങ്ങൾ മെച്ചപ്പെട്ടു,

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി വിദ്യാഭ്യാസം തുടരാൻ ഒരു മോഹം.

3 വർഷമായി അവളെ പിരിഞ്ഞിരിക്കുന്നു.

കാര്യങ്ങൾ അറിഞ്ഞവരെല്ലാം പറഞ്ഞു

അവൾ ഇനി വരില്ല,

നീ നിന്റെ ജീവിതം നോക്കി വേഗം പെണ്ണ് കെട്ടാൻ നോക്ക്, 30 കഴിയാൻ നിൽക്കണ്ട എന്ന്.

ഇതൊന്നും ഞാൻ ആദ്യമൊന്നും കേട്ടില്ല.

പക്ഷേ ദിവസങ്ങൾ കൊഴിയും തോറും അവളുടെ അഭാവം എന്നെ ഇല്ലാതാക്കിക്കൊണ്ടിരുന്നു.

പുറത്ത് എല്ലാവരോടും മുഖംമൂടി അണിഞ്ഞ്, ഉള്ളിൽ അവളെ ഓർത്ത് കരഞ്ഞുകൊണ്ട് ഇങ്ങനെ ജീവിക്കുന്നതിലും ഒരു ലഹരിയുണ്ട്.

ഇതിനിടയിൽ താപസന്റെ തപസ്സിളക്കാൻ ഒരുപാട് അപ്സരസുകളെ വീട്ടുകാർ പെണ്ണുകാണൽ രൂപത്തിൽ കൊണ്ടുവന്നു,

പക്ഷേ ഒന്നും നടന്നില്ല.

തനിച്ച് സംസാരിക്കണം എന്ന് പറഞ്ഞ് കൊണ്ടുപോയി ഞാൻ ഈ കഥയൊക്കെ പറയും.

പാവം പിള്ളേർ പിന്നെ കട്ട സപ്പോർട്ട് ആയിരിക്കും.

അങ്ങനെ തേച്ചിട്ട് പോയ കാമുകനെ വരെ എന്റെ കഥ കേട്ട് ഇൻസ്പയർ ആയി തിരിച്ചെടുത്ത് കെട്ടി സുഖമായി ജീവിക്കുന്ന പെൺപിള്ളേർ വരെ ഉണ്ട്.

ഞാൻ പെണ്ണ് കാണാൻ പോയ വീട്ടിലെ പെൺകുട്ടികൾ എല്ലാം ഒരുവിധം അവരവരുടെ കാമുകന്മാരെ കെട്ടി,

എല്ലാ കല്യാണത്തിനും ഞാൻ തന്നെ ഉണ്ടാകും മുന്നിൽ.

അങ്ങനെ എനിക്ക് പെണ്ണ് കിട്ടാത്ത ഒരു അവസ്ഥ തന്നെ ഞാൻ വീട്ടുകാർക്കും നാട്ടുകാർക്കും എതിരെ ഒരു പ്രതികാരമായി ഉണ്ടാക്കി.

ഒരുപാട് അളിയന്മാരെയും പെങ്ങന്മാരെയും കിട്ടി, എങ്കിലും ഉള്ളിൽ ശൂന്യത കൂടി വരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അവളെ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.

ഇത്ര വർഷത്തിനിടയിൽ ഇതുവരെ ഉണ്ടാവാത്ത ഒരു സംഭവമാണ്.

ഒരുപാട് ആഗ്രഹിച്ചിട്ടും ഇതുവരെ അവളെ സ്വപ്നം കണ്ടിട്ടില്ല.

അതിന്റെ ഹാങ്ങോവറിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു,

ഹൃദയം പുറത്തുചാടാൻ ആവേശം കാണിക്കുന്നു,

വിയർക്കുന്നു, വിറയ്ക്കുന്നു, കിതയ്ക്കുന്നു.

അവൾ അന്ന് എന്നോട് ആദ്യമായി നമ്പർ ചോദിച്ച ആ ദിവസത്തെ ഓർത്തുപോയി ഞാൻ.

എന്റെ അബോധമനസ്സ് എന്നോട് എന്തോ പറയുകയാണ്, അവളെപ്പറ്റി,

വരാൻ പോകുന്നതിനെപ്പറ്റി.

അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു സ്വപ്നം കാണില്ല.

ഞാൻ ആ സ്വപ്നം ഓർത്ത് ഒരു കവിത എഴുതി

സന്ധ്യക്ക് മഴ പെയ്യുന്ന മുളംകാട്ടിൽ
എന്നോട് ചേർന്നിരിക്കാൻ വരുമോ

അവിടെ ഞാൻ തീർക്കുമാ കുടിലിൽ
ഒരു നെയ്തിരിക്ക് മുന്നിലുറങ്ങാൻ

മേഘം ഇലയോട് കിന്നരിക്കും സ്വരം
ഉള്ളിൽ കുളിരാം മാരിയുടെ സ്വരം

മാരുതന്റെ തലോടൽ കൂടിയായാൽ
പിന്നെ താരാട്ട് വേറെ വേണോ സഖി

നിൻമടിത്തട്ടിൽ ഞാൻ വീണുറങ്ങീടും
നിൻമിഴി കണ്ടേ വീണ്ടുമുണർന്നീടും

കാലം പോയി നിന്നെ കാണാൻ ഇനി
ഞാനില്ലെന്നാൽ എന്തുചെയ്യുമിന്ന്

ആ ചോദ്യം ഉത്തരമില്ലാതെ അവന്റെ മനസ്സിൽ നിന്നു.

അഥവാ ഞാൻ മരിച്ചുപോയാൽ അവൾ എന്ത് ചെയ്യും?

ഇത് ആലോചിച്ചിരിക്കുന്ന സമയത്താണ് ഫോൺ അടിക്കുന്നത്.

നോക്കുമ്പോൾ ഇന്റർനാഷണൽ നമ്പർ.

ഒരു ഇന്റർനാഷണൽ ഫേസ്ബുക്ക് പ്രണയ കഥ (Climax)

അതൊരു പരസ്യ കമ്പനിയുടെ കോൾ ആയിരുന്നു.

ഇത്തരം കോളുകൾ എടുക്കാൻ പാടില്ല എന്ന TRAI മെസ്സേജ് വന്നത് ഞാൻ ഓർത്തു.

സ്വയം ശശിയായ വിവരം മറ്റാരും അറിഞ്ഞില്ലല്ലോ എന്ന് ആശ്വസിച്ചു.

കോൾ കട്ട് ചെയ്ത ഉടനെ മറ്റൊരു സുപരിചിതമായ ഇന്റർനാഷണൽ നമ്പറിൽ നിന്നും കോൾ വന്നു.

തിരിച്ചു വന്ന കിളികളെല്ലാം വീണ്ടും പറന്നു പോയി.

കയ്യും കാലും വിറച്ചിട്ട് വയ്യ.

ഞാൻ ഫോൺ എടുത്തു.

ഹലോ എന്ന് പറയണമെന്നുണ്ട്, പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല. നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച പോലെ,

അല്പ നേരത്തെ മൗനത്തിന് ശേഷം അപ്പുറത്തു നിന്നും എനിക്ക് പരിചിതമായ ശബ്ദത്തിൽ ഒരു “ഹലോ” കേട്ടു.

ഞാൻ ഒരു നിമിഷം വീഴാതിരിക്കാൻ ചുമരിൽ ചാരി നിന്നു, വിക്കിവിക്കി “ഹലോ” എന്നു പറഞ്ഞു.

അവൾ തുടർന്നു:

“എന്നോട് ക്ഷമിക്കണം, ഇതല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.”

“എന്തുണ്ടായി? എന്താണ് ഇത്രനാൾ എന്നെ നീ ഇങ്ങനെ കൊല്ലാതെ കൊല്ലാൻ കാരണം?”

“വീട്ടിൽ ആകെ പ്രശ്നമായി. എന്റെ അച്ഛന് നിന്റെ ജാതി ആയിരുന്നു പ്രശ്നം.

ഇക്കാലത്ത് അതൊന്നും നോക്കരുത് എന്ന് ഞാൻ പറഞ്ഞു, പക്ഷേ ബന്ധുക്കളെ ഭയന്ന് അതിന് മുതിരാൻ ഈ വിദേശത്ത് ജീവിച്ചിട്ടും എന്റെ അച്ഛന് കഴിയുന്നില്ല.

ഞാൻ വീടുവിട്ടിറങ്ങി. വുമൺസ് ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്, അതും പാർട്ട് ടൈം ജോലിക്ക് പോയിട്ട്.

എന്നോട് അച്ഛൻ വെല്ലുവിളിച്ചു,

‘നിനക്ക് സ്വന്തം കാലിൽ നിന്ന് ഒരു വരുമാനം ആയാൽ സ്വന്തം തീരുമാനം എടുക്കാം.

എന്റെ സഹായമില്ലാതെ നീ നല്ലൊരു ജോലി വാങ്ങിച്ചു കാണിക്ക്.

അതുവരെ അവനുമായി ഒരു ബന്ധവുമില്ലാതെ ഇരിക്കണം.

നിനക്ക് ജോലി കിട്ടിയ ആദ്യത്തെ ശമ്പളം ആകുമ്പോൾ നീ എന്നെ വിളിക്ക്. അതുകഴിഞ്ഞ് അവനെ വിവാഹം കഴിക്കുന്ന കാര്യം നമുക്ക് നോക്കാം.’

അവൾ തുടർന്നു

നമ്മുടെ ബന്ധത്തിന് അച്ഛനും അമ്മയും സമ്മതം പറയാൻ വേറെ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.

ഞാൻ അന്ന് പറഞ്ഞില്ലേ, നിന്നെ സ്വന്തമാക്കാൻ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന്. എനിക്ക് വേണ്ടി നീ കഷ്ടപ്പെട്ടപ്പോൾ, കയ്യും കെട്ടി നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല.

പഠിക്കുമ്പോഴുള്ള സമ്പാദ്യം വെച്ച് ചെറുതാണെങ്കിലും ഞാനിവിടെ ഒരു വീട് വാങ്ങിയിട്ടുണ്ട്.

നമുക്ക് എത്രയും പെട്ടെന്ന് വിവാഹം കഴിക്കാം. അവിടേക്ക് താമസം മാറാം, അല്ലെങ്കിൽ ഇവിടെ നിന്റെ വീട്ടിൽ താമസിക്കാം, രണ്ടായാലും ഞാൻ തയ്യാർ.”

ഇതെല്ലാം കേട്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാൻ നിലത്ത് ഇരിക്കുകയായിരുന്നു. അവൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു കഴിഞ്ഞപ്പോൾ, എനിക്ക് തിരിച്ചു പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ,

“എനിക്കിപ്പോൾ കാണണം നിന്നെ.”

അതിനു മറുപടിയായി അവൾ പറഞ്ഞു,

“എത്ര വർഷം നിന്നെ ഞാൻ കാത്തിരിക്കാൻ നിർബന്ധിച്ചു?

നിന്റെതായ ഒരു ജീവിതം ഉണ്ടാക്കുന്നതിൽ നിന്നും ഞാൻ നിന്നെ തടഞ്ഞു?

വർഷങ്ങളോളം എന്റെ വാക്കിന്റെ ഉറപ്പിന്മേൽ നീ വിശ്വസിച്ചു പിടിച്ചു നിന്നു.

ഇതിനോടകം നീ കല്യാണം കഴിച്ചു പോകും എന്നാണ് എന്റെ വീട്ടുകാർ കരുതിയത്.

ഒരു പക്ഷേ എനിക്കും ഉള്ളിൽ എവിടെയോ സംശയം ഉണ്ടായിരുന്നു.

പക്ഷേ, എനിക്ക് വേണ്ടി നീ കാത്തിരുന്നില്ലേ?

നിനക്ക് കാണാൻ വേണ്ടി മാത്രം ഞാൻ ഇന്ന്, ഇപ്പോൾ, ഇവിടെ നിന്റെ വീടിന്റെ മുൻപിൽ തന്നെ ഉണ്ട്.”😱

ഇത് കേട്ടതും വിശ്വാസം വരാതെ ഞാൻ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി.

ജീവിതത്തിൽ ആദ്യമായാണ് അവളെ നേരിട്ട് കാണുന്നത്.

അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാൻ വയ്യ. ബഹളമൊക്കെ കേട്ട് അമ്മയും വന്നു.

അവളിലേക്ക് ഓടിയടുക്കുന്ന നിമിഷത്തിൽ, അവളെ ഞാൻ കൺനിറയെ കണ്ടു.

കാനഡയിൽ നിന്നും മദാമ്മയുടെ വേഷത്തിലല്ല അവൾ വന്നത്.

പണ്ട് ഞങ്ങൾ തമ്മിൽ പങ്കുവെച്ച ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായ തനി നാട്ടിൻപുറത്തുകാരിയുടെ വേഷമണിഞ്ഞാണ് അവൾ അവിടെ നിൽക്കുന്നത്.

കറുത്ത പട്ടുപാവാടയും വെള്ള നിറമുള്ള ദാവണിയും.

രണ്ടു കയ്യിലും നിറയെ കരിവള,
വിരിഞ്ഞു കിടക്കുന്ന മുടി, അതിൽ എവിടെ നിന്നോ ഒരു തുളസിക്കതിർ,
കരിമഷി എഴുതിയ കണ്ണുകൾ.

കാതിൽ വെള്ളക്കല്ല് പതിച്ച ജിമിക്കി.

നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടും, അതിനുതാഴെ പുരികങ്ങൾക്ക് ഇടയിൽ ചുവന്ന കുങ്കുമക്കുറിയും.

കാര്യങ്ങളെല്ലാം കൈവിട്ടുപോയിരുന്നു. ഞാൻ ചെയ്യുന്നതൊക്കെ എന്താണ് എന്ന് എനിക്ക് തന്നെ അറിഞ്ഞിരുന്നില്ല.

ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ഒരുപാട് അടുത്തെങ്കിലും ശരീരങ്ങൾ ആദ്യമായി കണ്ടുമുട്ടുകയല്ലേ?

അവയ്ക്കും അവയുടേതായ ആഗ്രഹങ്ങൾ ഉണ്ടാകില്ലേ ?

അതുകൊണ്ടാകാം ഓടി വന്ന എന്നെ സ്വീകരിക്കാൻ എന്നവണ്ണം അവളുടെ രണ്ടു കൈകളും ഉയർന്നത്.

നാട്ടുകാരോ വീട്ടുകാരോ നോക്കി നിൽക്കുന്നുണ്ട് എന്നൊന്നും നോക്കിയില്ല.

ഓടിച്ചെന്നു ഞാൻ അവളെ കെട്ടിപ്പിടിച്ചു, അവൾ എന്നെയും.

മതിയാവോളം വാരി പുണർന്നു നിന്ന ശേഷം ഞങ്ങൾ പസ്പരം കണ്ണുകളിൽ നോക്കി,

പിന്നെ ഒന്നും നോക്കിയില്ല, നല്ലൊരു ലിപ് ലോക്ക് കൊടുത്തു.

അതു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ രണ്ടുപേരും പരിസര ബോധമുള്ളവരായി മാറിയത്.

ഭാഗ്യത്തിന് അമ്മ മാത്രമേ കണ്ടുള്ളൂ.

പിന്നെ എന്റെ കാര്യങ്ങളും അവസ്ഥകളും എല്ലാം അറിയുന്ന കാരണം, അമ്മ ഒന്നും പറഞ്ഞില്ല.

“ഇവിടെ നിക്ക്, ഇപ്പോ വരാം” എന്നു പറഞ്ഞ് അമ്മ അകത്തേക്ക് പോയി.

ഒരു വിളക്കും കൊണ്ടുവന്ന് ഞങ്ങളെ അകത്തേക്ക് കയറ്റും എന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന സമയത്ത്,

ഞങ്ങളെ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് അമ്മ ഒരു ബാഗ് എടുത്തു വന്നു. അതുതന്നെ ഏൽപ്പിച്ചിട്ട് പറഞ്ഞു,

“പോയി രക്ഷപ്പെടാൻ നോക്ക്. ഈ കുടുംബത്തിൽ നിന്ന് കൊണ്ട് നിനക്ക് നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല.
ഇവളുടെ കൂടെ എവിടേക്കാണ് എന്നുണ്ടെങ്കിൽ ഇറങ്ങി പോയി സുഖമായി ജീവിക്ക്.”

ഇതു കേട്ട് അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു,

“ഞാൻ എന്റെ എല്ലാ ബന്ധങ്ങളും അറുത്ത് എറിഞ്ഞിട്ടായാലും ഇവിടെ ഈ വീട്ടിൽ നിങ്ങളോടൊപ്പം ജീവിക്കാൻ വന്നതാണ്.

എന്നെ അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിൽ പറഞ്ഞോളൂ, ഞാൻ പൊയ്ക്കോളാം.”

അമ്മ അവളെ തിരിച്ചു കെട്ടിപിടിച്ചു, എന്നിട്ടു പറഞ്ഞു,

“നിനക്കറിയുമോ? എന്റെ മകൻ ഇത്ര വർഷം അനുഭവിച്ചു കൂട്ടിയത് ഒക്കെ, അവൻ പറഞ്ഞില്ലെങ്കിലും എനിക്കറിയാം.

എന്തിനാ ഇങ്ങനെയൊക്കെ പരീക്ഷിക്കാൻ പോകുന്നത്?”

“ഇല്ല അമ്മേ, ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കാൻ അല്പം സമയം എടുത്തതാണ്.
അതുവരെ ഇവനോട് സംസാരിക്കാതെ ഇരുന്നാൽ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

എന്റെ ആദ്യ ശമ്പളം കിട്ടിയ ദിവസമായിരുന്നു രണ്ടു ദിവസം മുൻപ്. അത് കഴിഞ്ഞ ഉടനെ ഞാൻ നേരെ ഇവിടേക്ക് പോന്നു.

ഇനി അമ്മയുടെ മോനെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല. എനിക്ക് ഒരു അവസരം കൂടി തരണം.”

അമ്മ അങ്ങനെ അവളോട് ഒരു വിധം ക്ഷമിച്ചു.

എന്നോട് കുളിച്ച് അവളെയും കൂട്ടി അമ്പലത്തിലേക്ക് പോകാൻ പറഞ്ഞു.

അവിടെ വച്ച് ഒരു മാലയിട്ട്, ചടങ്ങ് കഴിച്ച് വീട്ടിലേക്ക് കയറാൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ മൂന്നു പേരും അടുത്തുള്ള ശിവക്ഷേത്രത്തിൽ എത്തി.

അഗ്നിസാക്ഷിയാക്കി ഞാൻ അവളെ മാലയിട്ട് എന്റെ ലോകത്തിന്റെ ഭാഗമാക്കി

നെറ്റിയിൽ ഞാൻ സിന്ദൂരം തൊട്ടപ്പോൾ എന്തിനാ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകിയത് ???

അങ്ങനെ ഞങ്ങൾ കല്യാണം കഴിച്ചു, എന്റെ അമ്മയുടെ മാത്രം ആശീർവാദത്തിൽ, പിന്നെ ശിവപാർവ്വതിമാരുടെയും.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയാൽ എന്തായിരിക്കും ബാക്കി ഉണ്ടാകാൻ പോകുന്നത് എന്ന് എനിക്ക് ജിജ്ഞാസ.

ഇന്ന് ഞാൻ തനിച്ചാണോ കിടക്കാൻ പോകുന്നത്,

അതോ ഈ രാത്രി മുഴുവൻ വർത്തമാനം പറഞ്ഞിരിക്കാൻ അവളെ കിട്ടുമോ?

ഒരുപാട് വർഷത്തെ കഥകളുണ്ട് തമ്മിൽ പറയാൻ.

അപ്പോഴാണ് ഞാനത് ആലോചിച്ചത്. അതെല്ലാം പറഞ്ഞു സമയം കളയുന്നത് എന്തിനാ? അവൾക്ക് എല്ലാ ദിവസവും ഞാൻ അയച്ചിരുന്ന മെസ്സേജുകൾ കാണിച്ചു കൊടുത്താൽ പോരെ?

വീട്ടിൽ കയറി അമ്മ ഭക്ഷണമൊക്കെ തന്നു രണ്ടുപേർക്കും.
അതൊക്കെ കഴിഞ്ഞ് അമ്മയും മകളും തമ്മിൽ ഒരുപാട് നേരം വർത്തമാനം പറഞ്ഞിരുന്നു.

അവളെ കൂടെ കിടക്കാൻ വിളിക്കാനുള്ള മടിയും ജാള്യതയും കാരണം ഞാൻ അതിന് മുതിർന്നില്ല.

ഇനി അമ്മയോടൊപ്പം വേണമെങ്കിൽ അവിടെ കിടന്നോട്ടെ.

ഇതൊക്കെയാണെങ്കിലും അവളെ കാണാൻ എന്റെ ശരീരം വെമ്പുന്ന പോലെ മനസ്സിന് പിന്നെ പണ്ടേ വെമ്പൽ ഉള്ളതല്ലേ.

സ്വന്തം പ്രണയിനി ഭാര്യയായി ഒരു ചുമരിന്റെ അപ്പുറത്ത് ഉണ്ടായിട്ടും, അവളെ ഇപ്പോഴും സ്വപ്നം കാണേണ്ട അവസ്ഥ.

ഈ അമ്മയ്ക്ക് എന്താ ഒരു കോമൺസെൻസ് ഇല്ലേ?

ഇതൊക്കെ ആലോചിച്ച് ഇരിക്കുന്ന സമയത്താണ്,

തൃശ്ശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെ, അത്യാവശ്യം ആഭരണങ്ങളണിഞ്ഞ് അമ്മയുടെ മന്ത്രകോടിയും ഉടുത്ത്, ലൈറ്റ് മേക്കപ്പുകളോടുകൂടി അവൾ വന്നത്.

അമ്മയെ ഞാൻ തെറ്റിദ്ധരിച്ചു, അതിൽ ഒരുപാട് വിഷമിച്ചു.

ഇന്ന് മുഴുവൻ അവളെ കണ്ടിട്ടും തോന്നാത്ത എന്തോ ഒന്ന് അപ്പോൾ അവളോട് തോന്നി തുടങ്ങി.

കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ, ആദ്യം തന്നെ വിഷമങ്ങൾ പറയാം എന്ന് കരുതി.

കയ്യിൽ പാൽഗ്ലാസുമായി വരുന്ന അവൾ ക്ലീഷേ സിനിമകളിലെ നവവധുവിനെ ഓർമ്മിപ്പിച്ചു.

പാൽ ഗ്ലാസ് എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു.

സ്വർണ്ണവളകൾ ഇട്ടിട്ടുണ്ട് എങ്കിലും ഇടയിൽ കരിവളകളും ,ഇപ്പോഴും ഇട്ടിരിക്കുന്നു അവൾ.

പിടുത്തം വളരെ സോഫ്റ്റ് ആയതുകൊണ്ട് അതിൽ രണ്ടു മൂന്നെണ്ണം പൊട്ടി.

ഭാഗ്യത്തിന് അവളുടെ കൈ മുറിഞ്ഞില്ല.

എന്റെ പരാക്രമം കണ്ട് അവൾ ചിരിച്ചു,

“ഇത്രയ്ക്ക് തിടുക്കമായോ?”

“അതല്ല പെണ്ണേ, നിന്നോട് ഒരായിരം കാര്യം സംസാരിക്കാനുണ്ട്.” ഇതും പറഞ്ഞ് ഗ്ലാസ് വാങ്ങി മാറ്റിവെച്ചു. അവളെ പിടിച്ച് ബെഡിൽ ഇരുത്തി.

പിന്നീട് നിർത്താതെ മണിക്കൂറോളം ഞങ്ങൾ കണ്ണുകളിലേക്ക് നോക്കി ഇരുന്നു വർത്തമാനം പറഞ്ഞു എന്നൊന്നും കരുതേണ്ട,

അവൾക്കു ഞാൻ എന്റെ ഫോൺ കൈമാറി. അതിൽ അവളുടെ നിർജ്ജീവമായ അക്കൗണ്ടുകളിലേക്ക് അയച്ച ആയിരക്കണക്കിന് മെസ്സേജുകൾ കാണിച്ചുകൊടുത്തു.

അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ല, പക്ഷേ എങ്ങനെയാണെങ്കിലും അത് ശക്തമായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.

അജ്ജാതി എഴുത്താണ് ഞാനവൾക്ക് എഴുതി കൊടുത്തിരുന്നത്.

അവളത് വായിക്കുന്നതും, വായിക്കുന്ന ഓരോ വരി തോറും അവളുടെ മുഖത്ത് വരുന്ന വ്യത്യാസങ്ങളും ഞാൻ കണ്ടു.

അവളുടെ ഉള്ളിൽ എവിടെയോ ഇമോഷൻസിന്റെ ഒരു ഡാം നിറയുന്നത് ഞാനറിഞ്ഞു.

അതു പൊട്ടിയാൽ ഞാൻ ചത്തു പോകുമോ എന്നു വരെ എനിക്ക് പേടിയായി.

ആദ്യത്തെ കുറച്ച് മെസ്സേജുകൾ തന്നെ വായിച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ ഈറനണിഞ്ഞു.

അവൾ പതിയെ എന്റെ ഫോൺ മേശയുടെ മുകളിൽ വച്ചു.

പിന്നീട് തുടങ്ങാൻ പോകുന്ന വലിയൊരു യുദ്ധത്തിന്റെ ആരംഭമായിരുന്നു അത്.

എഴുന്നേറ്റുപോയി മുറിയുടെ വാതിൽ കുറ്റിയിട്ട് തിരിച്ചു വരുമ്പോൾ, അവൾ എനിക്ക് നേരെ ഒരു പ്രത്യേകതരം നോട്ടം നോക്കി.

അതിൽ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും കാണാം

വാക്കുകൾ കൊണ്ട് അത് ഇവിടെ വർണ്ണിക്കാൻ കഴിയില്ല. അനുഭവിച്ചവർക്ക് ഒന്നു ഊഹിച്ചു നോക്കാം.

എടി, നീ എന്നെ എന്ത് ചെയ്യാൻ പോവാ, ഈ ചോദ്യം കേട്ടപ്പോൾ ഒരു കുസൃതി ചിരിയോടെ അവൾ എന്റെ അടുത്തേക്ക് വന്നു,

ഇതിപ്പോൾ റോളുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയല്ലോ എന്ന് ഞാൻ ഓർത്തു

അവൾ പാൽ എടുത്തു കുടിച്ചു അത് കണ്ടപ്പോൾ എനിക്ക് ശ്വാസം നേരെ വീണു, പക്ഷേ ഒരു നിരാശ അപ്പോഴും ഉള്ളിൽ,

എന്നാൽ എന്നെ അമ്പരിപ്പിച്ച് കൊണ്ട്, അവൾ എന്റെ ചുണ്ടുകൾ കവർന്നു,

അവൾ പിന്മാറി, ചുണ്ടിൽ ഉണ്ടായിരുന്ന പാൽ തുടച്ചു,

ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ രുചിച്ചതിൽ വച്ച് ഏറ്റവും മധുരമുള്ള പാനീയം ആയിരുന്നു അത്,

എന്റെ പോയ കിളികൾ തിരിച്ചു വരും മുൻപേ അവൾ ചോദിച്ചു,

ദാഹം മാറിയോ ??? ഞാൻ ഇല്ലെന്ന് തലയാട്ടി പിന്നെയും പല കവിൾ ഇത് പോലെ അവൾ എനിക്ക് പകർന്നു തന്നു, പക്ഷേ എന്റെ ദാഹം കൂടിയത് അല്ലാതെ കുറഞ്ഞില്ല,

പാൽ ഗ്ലാസ് കാലി ആയെങ്കിലും , അവൾ എനിക്ക് ഒരു റെസ്റ്റും തന്നില്ല, ഞങ്ങളുടെ കലാപരിപാടി തുടർന്നു,

ഇതിനിടയിൽ അവൾ എന്റെ കൈകൾ എടുത്തു അവളുടെ അരക്കെട്ടിൽ വച്ചു,

ഹോ മേഘങ്ങളെ തൊടുന്ന പോലെ പതു പതുത്ത ………

അവൾ പിന്മാറി, ദാഹം മാറിയോ ???

“ചെറുതായിട്ടു, ”

അവൾ യക്ഷിയെ പോലെ പൊട്ടിച്ചിരിച്ചു,

ശേഷം കിടക്കയിൽ ഇരിക്കുന്ന എന്നെ അവൾ നിന്ന് കൊണ്ട് കെട്ടിപ്പിടിച്ചു മാറോട് ചേർത്തു,

അവൾ : ഇനി കരഞ്ഞോ, ഞാനുണ്ട് കൂടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു,

അവൾ എന്റെ മുടിയിലൂടെ കൈ ഓടിച്ചു , എന്നെ മുറുകെ ചേർത്തു പിടിക്കുന്നത് എനിക്ക് അറിയാമായിരുന്നു, ഒടുവിൽ എനിക്ക് ശ്വാസം മുട്ടി തുടങ്ങി, ഞാൻ പതിയെ അങ്ങനെ ഇരുന്ന് കൊണ്ട് തന്നെ മുഖം ഉയർത്തി. അവളെ നോക്കി

അവിടെ ഞാൻ കണ്ടത് അത്രയും അവളുടെ വാത്സല്യ ഭാവമാണ്, കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്ന പോലെ അവൾ എന്നോട്‌ ചോദിച്ചു, എന്നെ ഒരുപാട് മിസ്സ് ചെയ്‌തയോ ഈ മൂന്ന് വർഷം,

ഞാൻ അതിന് മറുപടി പറഞ്ഞില്ല പകരം എന്റെ കണ്ണുനീർ അവൾ കാണാതെ ഇരിക്കാൻ , മുഖം താഴ്ത്തി,

അവൾ എന്റെ മുഖം മാറോട് ചേർത്തു തന്നെ കിടന്നു, ഞാൻ അറിയാതെ ക്ഷീണത്തിൽ അങ്ങനെ കിടന്ന് ഉറങ്ങി പോയി,

പിറ്റേന്ന് എഴുന്നേറ്റപ്പോൾ കഴിഞ്ഞത് എല്ലാം സ്വപ്നം ആണോ എന്നായിരുന്നു സംശയം,

എന്നാൽ അവളുടെ സുരഭിലമായ ആ ഗന്ധം പറഞ്ഞു, എല്ലാം സത്യം ആയിരുന്നു,

ഉറക്കം ഉണർന്നു എങ്കിലും എനിക്ക് അവളിൽ നിന്ന് വിട്ടു മാറാൻ ഒരു മടി,

അത് അറിഞ്ഞിട്ടു എന്ന പോലെ അവൾ പറഞ്ഞു, കിടന്നോ, … നിനക്ക് മതി വരുവോളം, ഞാൻ ഇവിടെ തന്നെയുണ്ട്,

ആ ഒരു സമാശ്വാസത്തിൽ ഞാൻ മൂന്ന് വർഷം കൊണ്ട് നേരിട്ട ട്രോമ അലിഞ്ഞു ഇല്ലാതെ ആവുന്നത് ഞാൻ അറിഞ്ഞു

ഇവിടെ തന്നെ സ്ഥിര താമസം ആക്കിയാലോ എന്ന് ഞാൻ ആലോചിക്കുകയാണ്

ഇത് കേട്ട് അവൾ ചിരിച്ചു, എവിടെ നാട്ടിലോ ???

അല്ല, നിന്റെ ഈ മാറിൽ,

അവൾ ഒന്ന് കൂടി പൊട്ടിച്ചിരിച്ചു,

ഉം ……. നിനക്ക് മാത്രമായി ഞാൻ തീറെഴുതി തരും എന്നെ,

നാളെ എന്റെ അവസരം ആണ്, പക്ഷേ, ഇന്ന്…….ഇത് പറഞ്ഞു ഞാൻ കുസൃതി കാണിക്കാൻ തുടങ്ങി,

ഒടുവിൽ അവൾക്ക് അത് സഹിക്കാൻ കഴിയാതെ വന്നപ്പോൾ, അവൾ തന്നെ എന്നെ നാണത്തോടെ തള്ളി മാറ്റി, വൃത്തികെട്ട ജന്തു….. ഞാൻ പോവാ

അവൾ വേഗം എഴുന്നേറ്റ് പുറത്തേക്ക് ഓടി,

നാണത്തിൽ കുതിർന്ന അവളുടെ ഭാവം ആദ്യമായി കണ്ടപ്പോൾ ……….

അന്ന് രാവിലെ തന്നെ ഞാനും അവളും അവളുടെ അച്ഛനെ കാണാൻ പോയി.

അവിടെ ചെന്ന് അയാളെ കണ്ടു, ഒരുപാട് എന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചുവെങ്കിലും മാന്യതയോടെ ഞാനയാളോട് പിടിച്ചുനിന്നു.

ഒടുവിൽ പരിധി വിട്ടു പോയപ്പോൾ, എനിക്ക് പകരം അവളുടെ ശബ്ദം ഉയർന്നു.

“വല്ലാതെ ബലം പിടിച്ചാൽ, പേരക്കുട്ടിയെ കാണിക്കുക പോലുമില്ല” എന്ന് ഭീഷണിപ്പെടുത്തി അവൾ.

അതിൽ തന്തപ്പിടി ഫ്ലാറ്റ്.

അങ്ങനെ നാട്ടിൽ വന്നു അവരുടെയും ഞങ്ങളുടെയും ഒക്കെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി ഒരു കല്യാണം.

ആദ്യരാത്രി, അവൾ വന്നു വാതിലടച്ചു. എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു,

“അന്ന് അയച്ച മെസ്സേജ് മുഴുവൻ ഇരുന്നു വായിച്ചതിനു ശേഷമാണ് ഞാൻ വന്നിരിക്കുന്നത്. ഇന്ന് നിന്നെ കൊല്ലും, ഉറപ്പ്.”

ഇത് കേട്ട് ചിരിക്കുന്ന എന്നെ കിടക്കയിലേക്ക് തള്ളിയിട്ട് അവൾ ലൈറ്റ് ഓഫ് ചെയ്തു…

Leave a Reply