The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വീട്ടിലേക്ക് വന്ന വിഷ്ണു തന്റെ കൈയിൽ കിടന്ന മോതിരത്തിലേക്ക് നോക്കി…
“വർഷ” എന്ന പേരിന്റെ തിളക്കം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.
പ്രതീക്ഷിക്കാതെ തന്റെ ജീവിതത്തിലേക്ക് വന്ന ഒരുവൾ.. ഇന്നവൾ തന്നിൽ പകുതി അവകാശം നേടിയെടുത്തിരിക്കുന്നു..
വിഷ്ണുവേട്ടാ എന്നുള്ള അവളുടെ വിളിയാണ് കാതിൽ നിറഞ്ഞു നിൽക്കുന്നത്.! പ്രണയിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം. അനൂപ് പറഞ്ഞതുപോലെ ഒരുപക്ഷേ വിവാഹത്തിന് ശേഷമുള്ള പ്രണയത്തിന് കൂടുതൽ മനോഹാരിത ഉണ്ടാകുമായിരിക്കും .
തിരികെ പോരാൻ നേരം അവൾ ഫോൺ നമ്പർ വാങ്ങിയിരുന്നു.
തനിക്കത് ചോദിക്കാൻ ചമ്മലായിരുന്നു…. അനൂപ് പലവട്ടം ഉന്തിതള്ളി വിട്ടതാണ് ഫോൺ നമ്പർ ചോദിക്കാൻ പറഞ്ഞു .
അപ്പോഴൊക്കെ തനിക്കൊരു നാണമായിരുന്നു. അവൾ എന്ത് വിചാരിക്കും എന്ന്. അപ്പോഴാണ് തന്നെ പോലും ഞെട്ടിച്ചുകൊണ്ട് അവൾ നമ്പർ അങ്ങോട്ട് ചോദിക്കുന്നത്. അതൊരു കണക്കിന് നല്ലതായി എന്ന് വിഷ്ണുവിന് തോന്നി.
കുറച്ചുനാൾ സംസാരിച്ചു മനസിലാക്കാമല്ലോ. പ്രണയിച്ചു വിവാഹം കഴിക്കാം എന്നുള്ള തന്റെ ആഗ്രഹത്തിന് ഒരു മൊബൈൽ നമ്പർ അത്യാവശ്യമാണ്. പതുക്കെ സംസാരിച്ചു വേണം അടുക്കാൻ.. കുറച്ചുനാൾ പ്രണയിക്കണം എന്ന് ആഗ്രഹമായിരുന്നു പക്ഷേ അത് നടക്കുമെന്ന് തോന്നുന്നില്ല കല്യാണം എത്രയും പെട്ടെന്ന് നടത്തണം എന്നാണല്ലോ എല്ലാവരുടെയും തീരുമാനം . അടുത്തമാസം കല്യാണം എന്ന് നിശ്ചയിച്ചിട്ടാണ് ഇന്ന് പോന്നതും.
പെട്ടെന്ന് അവന്റെ ഫോൺ ബെല്ലടിച്ചു.. നോക്കിയപ്പോൾ ഗൾഫിൽ നിന്നാണ് എച്ച് ആർ ആണ് വിളിക്കുന്നത്. അവൻ തന്നെ ഫോൺ എടുത്തു .
എന്നാൽ മറുപുറത്തു നിന്നും കേട്ട വാർത്ത അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്ത.! പെട്ടെന്ന് അവൻ വല്ലാതെയായി. ആരോട് പറയും എന്ത് ചെയ്യും..!
അവൻ പെട്ടന്ന് ഫോൺ ഡയൽ ചെയ്ത് അനൂപിനെ വിളിച്ചു..!
അവൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുറച്ചുസമയം നടന്നതുകൊണ്ട് കാലിനു ഭയങ്കര വേദനയാണ്. അവളുടെ കാലു ഉഴിഞ്ഞു കൊടുക്കുകയായിരുന്നു അവൻ. അപ്പോഴാണ് ഫോൺ അടിച്ചത് .
വിഷ്ണു ആണെന്ന് കണ്ടതും അവൻ വേഗം ഫോൺ എടുത്തു.
എന്താടാ…?അനൂപ് ഫോൺ എടുത്തു കൊണ്ട് ചോദിച്ചു
നീ എവിടെയാ?
ഞാൻ വീട്ടിലുണ്ട്
അത്യാവശ്യം ആയിട്ട് നീ ഇങ്ങോട്ട് വാ എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട്..
ശരി ഞാൻ ഇറങ്ങാം, അവൻ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
വിഷ്ണുവാ എന്തോ അത്യാവശ്യം ഉണ്ടെന്ന്. ഞാൻ ഒന്ന് പോയിട്ട് വരാം.. നിനക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ
അനൂപ് ചോദിച്ചു…!
ഇല്ലെന്ന് ഞാൻ എത്ര തവണ പറഞ്ഞു..
ഈ അനുവേട്ടന്റെ കാര്യം…
അവൻ ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി..
എനിക്ക് ആകെപ്പാടെ ഒരു ഭാര്യയല്ലേ ഉള്ളൂ. ആ ഒരൊറ്റ ഭാര്യയല്ലേ ഗർഭിണിയായിരിക്കുന്നത് ചിരിയോടെ അവൻ പറഞ്ഞു.
പോകാൻ തുടങ്ങിയവന്റെ കൈകളിൽ അവൾ ഒന്ന് പിടിച്ചു..
എന്താടി…?അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു
ഞാനൊരു കാര്യം പറഞ്ഞാൽ അത് മോശമായി കരുതരുത്..
എന്താ…? അനുവിന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി
നമ്മുടെ ഭാമയുടെ കല്യാണം നമുക്ക് നടത്തിയാലോ..?
കല്യാണമോ..?
നീ എന്താ ഈ പറയുന്നത് അവൾ കൊച്ചല്ലേ പഠിച്ചു കൊണ്ടിരിക്കയല്ലേ, ഇപ്പോൾ കല്യാണമോ..?നിനക്കെന്താ പറ്റിയത്.
അനുപാദ്യമായി കാണുന്നതുപോലെ അവളെ നോക്കി
കല്യാണം കഴിഞ്ഞു പഠിക്കാല്ലോ…! ഞാൻ കല്യാണം കഴിഞ്ഞല്ലേ പഠിച്ചത്
എല്ലാവരും എന്നെ പോലെ ആവണമെന്നില്ലല്ലോ. അതുമാത്രമല്ല അവൾക്ക് കല്യാണ പ്രായം ഒന്നും ആയിട്ടില്ല. ഇപ്പൊ എന്തിനാ കല്യാണം നടത്തുന്നത്..? അതും അത്യാവശ്യമായി.. അച്ഛനോ മറ്റോ കേട്ടാൽ എന്താ പറയാ.?
അനൂപ് പറഞ്ഞു
വിഷ്ണുവിന്റെ കല്യാണത്തിന് മുൻപ് അവളുടെ കല്യാണം നടക്കായിരുന്നെങ്കിൽ നന്നായിരുന്നു…
വിഷ്ണുവിന്റെ കല്യാണത്തിന് മുന്നേയോ..? അവന്റെ കല്യാണത്തിന് ഒരു മാസം പോലുമില്ല..
അതിനുമുമ്പ് അത്യാവശ്യപ്പെട്ട് അവളുടെ കല്യാണം നടത്തുന്നത് എന്തിനാ…? നിന്റെ റിലേ പോയോ…? എന്താ പറയുന്നതെന്ന് പോലും മനസ്സിലാകുന്നില്ലല്ലോ.
അവളുടെ തലയ്ക്കിട്ട് ഒന്ന് കോട്ടിക്കൊണ്ട് അവൻ ചോദിച്ചു..!
വീണ്ടും വിഷ്ണുവിന്റെ മിസ്കോൾ വന്നപ്പോൾ ഇപ്പോൾ വരാം എന്നും പറഞ്ഞ് അനൂപ് പുറത്തേക്കിറങ്ങി…
അവനോട് എല്ലാം തുറന്നു പറയാനുള്ള ധൈര്യം ആ നിമിഷം വിസ്മയക്കും ഉണ്ടായില്ല.
ഒരുപക്ഷേ ഭാമയെ വഴക്കു പറഞ്ഞാലോ..? അവൾ അത്രയ്ക്ക് വേദനിച്ചത് കൊണ്ടാണ് തന്നോട് എങ്കിലും ഈ സത്യങ്ങളൊക്കെ തുറന്നു പറഞ്ഞത്. താൻ കാരണം അവൾക്കൊരു ബുദ്ധിമുട്ട് വേണ്ട എന്ന് ആ നിമിഷം അവള് ചിന്തിച്ചിരുന്നു.
അനു വിഷ്ണുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ മുറിയിൽ സമാധാനം ഇല്ലാതെ ഇരിക്കുകയാണ് വിഷ്ണു. അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തൊ പ്രശ്നമുണ്ട് എന്ന് അനൂപിനും തോന്നി.
എന്താടാ എന്തുപറ്റി? എന്തിനാ അത്യാവശ്യം ആയിട്ട് നീ വരാൻ പറഞ്ഞത്..
അടുത്തേക്ക് ചെന്നുകൊണ്ട് അനൂപ് ചോദിച്ചു
എടാ എന്റെ ഗൾഫിലെ ജോലി പോയി ..!
വിഷ്ണു അത് പറഞ്ഞതും അരുതാത്തത് എന്തോ കേട്ടതുപോലെ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് അനൂപ് നോക്കി..
ജോലി പോവേ..? നീ എന്താ ഈ പറയുന്നത് .
ഇപ്പൊ HR വിളിച്ചിട്ടുണ്ടായിരുന്നു കമ്പനി കുറച്ച് അധികം നാളുകൾ ആയിട്ട് നഷ്ടത്തിലാണ്. ശമ്പളം ഒക്കെ പെന്റിംഗ് ആയി തുടങ്ങിയിരുന്നു. ഇപ്പോ ഏതോ ഒരു പ്രോജക്ടിനും കൂടി നഷ്ടം സംഭവിച്ചു. തൽക്കാലം ലീവിന് പോയവരൊന്നും ഉടനെ തിരിച്ചു വരണ്ടാന്നും കമ്പനി അറിയിച്ചിരിക്കുകയാണ്.
അവിടുന്ന് കിട്ടാനുള്ളത് എന്താണെന്ന് വെച്ചാൽ അത് രണ്ടുമാസത്തിനുള്ളിൽ അയച്ചു തരാമെന്ന പറഞ്ഞത്. അതിന്റെ അർത്ഥം പണി പോയെന്ന് തന്നെയാണ്. എന്റെ മാത്രമല്ല എന്റെ കൂടെ ഉണ്ടായിരുന്ന 35 പേരുടെ ജോലി പോയി..
വിഷ്ണു പറഞ്ഞപ്പോൾ ഞെട്ടലോടെ അനൂപ് അവനെ നോക്കി.
💙